അടിമാലിയില്‍ മധ്യവയസ്‌കനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; മുന്‍ കാപ്പക്കേസ് പ്രതി അറസ്റ്റില്‍

Published : Jun 16, 2023, 11:42 AM IST
അടിമാലിയില്‍ മധ്യവയസ്‌കനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; മുന്‍ കാപ്പക്കേസ് പ്രതി അറസ്റ്റില്‍

Synopsis

കാപ്പ കേസില്‍പ്പെട്ട് ജയിലിലായിരുന്ന അനീഷ് മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്.

അടിമാലി: അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറി മധ്യവയസ്‌കനെ കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30നാണ് സംഭവം. സാജന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ് സാജനെ ആക്രമിച്ചത്. പലഭാഗത്തായി കുത്തേറ്റ സാജന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് രാത്രിയില്‍ നടത്തിയ തിരച്ചിലിലാണ് അനീഷിനെ പിടികൂടിയത്. 

കാപ്പ കേസില്‍പ്പെട്ട് ജയിലിലായിരുന്ന അനീഷ് മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്. അനീഷിനൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചിരുന്നു. താന്‍ ജയിലിലായിരുന്ന സമയത്ത് യുവതിയെയും കുട്ടിയെയും സാജന്‍ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് സൂചന. അടിമാലി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

മൂന്നാര്‍: മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കുട്ടിയാര്‍ ഡിവിഷനില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയാര്‍ രാജയുടെ മകന്‍ പാണ്ടി (28) നെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ ഭാര്യ ഗായത്രി കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായിരുന്ന പാണ്ടിയുമായി വഴക്കിട്ട് കഴിഞ്ഞ ദിവസം ഭാര്യ വീടുവിട്ട് പോയിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങി വീട്ടിലെത്തിപ്പോഴാണ് പാണ്ടി കട്ടിലില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ദേവികുളം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിക്കവെ മൃതദേഹത്തില്‍ പാടുകള്‍ കണ്ടെത്തി. ഇതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പാണ്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും