
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കൊറ്റംകുളങ്ങര സ്വദേശിയായ സൈനികനെ ജമ്മുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റംകുളങ്ങര സ്വദേശി മനു മോഹൻ ആണ് അറസ്റ്റിലായത്.
2019 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പീഡനത്തിന് ഇരയായ പെൺകുട്ടിയെ സമീപകാലത്ത് മറ്റൊരു യുവാവ് തട്ടിക്കൊണ്ടു പോയിരുന്നു. ഈ യുവാവിൽ നിന്ന് പെൺകുട്ടിയെ മോചിപ്പിച്ച ഘട്ടത്തിലാണ് രണ്ടു വർഷം മുമ്പ് മനു മോഹനിൽ നിന്നും പീഡനമുണ്ടായ വിവരം കുട്ടി പൊലീസിനെ അറിയിച്ചത്. കരസേന ഉദ്യോഗസ്ഥനായ മനു മോഹൻ ജമ്മുവിൽ ലഡാക്ക് അതിർത്തിയിൽ സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
ഇത് മനസിലാക്കി ജമ്മുവിലെത്തിയ എസ്ഐ ക്രിസ്റ്റിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘം രണ്ടാഴ്ചയിലേറെ കാലം അവിടെ തുടർന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഉന്നത സൈനിക ഉദ്യോസ്ഥരുമായും ജമ്മു പൊലീസുമായും ചർച്ച നടത്തിയ ശേഷമാണ് മനു മോഹനെ അതിർത്തിയിൽ നിന്ന് ജമ്മുവിലെ ബെയ്സ് ക്യാമ്പിൽ എത്തിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. പതിനഞ്ചാം തീയതി മനുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഘം ട്രയിൻ മാർഗമാണ് ഇയാളെ നാട്ടിലെത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam