
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16 വയസ്സുവരെ പ്രായമുള്ളവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറ്ററിംഗ് കോണ്ട്രാക്ടര്‍, ഇയാളുടെ നിയമവിദ്യാര്‍ത്ഥിയായ മകന്‍, മറ്റുനാലുപേര്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ആറ് പേരെയും അറസ്റ്റ് ചെയ്തു.
അമ്മയുടെ പെട്ടന്നുണ്ടായ മരണത്തെത്തുടര്‍ന്ന് 2018 മാര്‍ച്ചില്‍ പെണ്‍കുട്ടിക്ക് ഒമ്പതാം ക്ലാസില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ വാച്ച്മാനായ അച്ഛനൊപ്പമാണ് പെണ്‍കുട്ടിയും അനിയത്തിയും താമസിച്ചിരുന്നത്. അച്ഛന്‍ ജോലിക്കുപോയാല്‍ തന്‍റെ കുഞ്ഞുങ്ങളെ നോക്കാന്‍ വീട്ടില്‍ വരണമെന്നും പണം നല്‍കാമെന്നും കോണ്‍ട്രാക്ടര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചുകൊടുത്ത് പലതവണ ഇയാള്‍ പീഡിപ്പിച്ചു.
സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി, കോണ്‍ട്രാക്ടറുടെ മകനും പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ട്രാക്ടറുടെ ബന്ധുവിന്‍റെ ഫോണ്‍ കൈക്കലാക്കിയ പെണ്‍കുട്ടി, സ്കൂളിലെ തന്‍റെ സുഹൃത്തിനെ വിളിച്ച് തന്നെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 16കാരനായ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇയാളുടെ സോഹദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടും. സ്കൂളില്‍ പെണ്‍കുട്ടിയ്ക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു. ഇത് പിതാവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇവര്‍ പീഡനം തുടര്‍ന്നത്.
സംഭവം അറിഞ്ഞ ഇവരുടെ അയല്‍വാസികളായ രണ്ടുപേരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. അവസാനം പെണ്‍കുട്ടി തന്‍റെ പിതാവിനോട് എല്ലാം തുറന്നുപറഞ്ഞു. ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മുഴുവന്‍ പ്രതികളെയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഏകദേശം 6,794 പെണ്‍കുട്ടികള്‍ സംസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ടുവെന്നാണ് മധ്യപ്രദേശ് ചൈല്‍ഡ് റൈറ്റ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. റജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏറ്റവും മോശം നഗരം ഇന്‍ഡോറാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam