ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 53കാരന് ട്രിപ്പിൾ ജീവപര്യന്തം

Published : May 13, 2025, 06:35 PM ISTUpdated : May 13, 2025, 06:44 PM IST
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 53കാരന് ട്രിപ്പിൾ ജീവപര്യന്തം

Synopsis

ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

ഇടുക്കി: ഭിന്നശേക്ഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. അലക്കുന്നതിനും കുളിക്കുന്നതിനുമായി മുതിരപ്പുഴയിൽ എത്തിയ കുട്ടിയെ പാറയുടെ മറവിൽ വച്ചാണ് പീഡിപ്പിച്ചത്. 

പിന്നീട് ശരീരിക അസ്വസ്ഥത മൂലം ആശുപത്രിയിൽ എത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ ആണ് കുട്ടി ഗർഭിണി ആണ് എന്ന് അറിയുന്നത്. പിഴ ഒടുക്കുന്ന പക്ഷം ആ തുക പെൺകുട്ടിക്കു നൽകുവാനും അല്ലാത്തപക്ഷം മൂന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം