അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല; നെടുമങ്ങാട്ടെ പെൺകുട്ടിക്ക് സംഭവിച്ചത്

Published : Jun 30, 2019, 08:45 AM ISTUpdated : Jun 30, 2019, 10:58 AM IST
അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല; നെടുമങ്ങാട്ടെ പെൺകുട്ടിക്ക് സംഭവിച്ചത്

Synopsis

മഞ്ജുഷയും സുഹൃത്ത് അനീഷിനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊന്നതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു

തിരുവനന്തപുരം:  നെടുമങ്ങാട്ടെ പെൺകുട്ടിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും സുഹൃത്തും. ഇരുവരുടെയും ബന്ധം എതിർത്തതിനാലാണ് കുട്ടിയെ കൊന്നതെന്ന് മൊഴി നൽകി. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും കുറ്റം സമ്മതിച്ചത്. 

മഞ്ജുഷയും സുഹൃത്ത് അനീഷിനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊന്നതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കും. കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് ഏല്ലുകൾക്ക് പൊട്ടലുണ്ട്.

ഇന്നലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാവ്ച മുമ്പാണ് മഞ്ജുഷയെയും കുട്ടിയെയും പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായത്. രണ്ടാഴ്ചയിലേറെയായിരുന്നു. മകൾ ഒളിച്ചോടിയെന്നും പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി. 

ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് മ‍ഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറ‍ഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്