Latest Videos

ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടു; പാരാഗ്ലൈഡിങിനിടെ യുവാവിന് ദാരുണാന്ത്യം

By Web TeamFirst Published May 19, 2019, 11:14 AM IST
Highlights

കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയും ഇരുവരും താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അമന്‍ദീപ് മരിച്ചു.

മണാലി: പാരാഗ്ലൈഡിങിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മൊഹാലി സ്വദേശിയായ അമന്‍ദീപ് സോവ്തിയാണ് മരിച്ചത്. ഹിമാചൽ പ്രദേശിലെ സൊലാങ് വാലിയിലായിരുന്നു അപകടം. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായതോടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയും ഇരുവരും താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അമന്‍ദീപ് മരിച്ചു. പൈലറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. പ്രാദേശിക പാരാഗ്ലൈഡിങ് ഇന്‍സ്ട്രക്ടറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.

click me!