
ദില്ലി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ പ്യൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ദില്ലി സുൽത്താൻപുരി സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്.
മെയ് 9ന് സ്കൂളിൽ കളിക്കുന്നതിനിടെ കുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. സൗത്ത് രോഹിണി പൊലീസ് സ്റ്റേഷനിലാണ് തൊട്ടടുത്ത ദിവസം പരാതി നൽകിയത്. തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
നാല് വയസുകാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടി ആ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയയാളാണ്. മെയ് 1 മുതലാണ് ക്ലാസ് തുടങ്ങിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷമം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Read Also: ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ചു, സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam