
ആഗ്ര: പ്രസവിക്കാനായി അമ്മയെ ആശുപത്രിയിലാക്കിയപ്പോൾ രണ്ട് വയസുകാരിയായ പെൺകുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത യുവാവ്, കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനായ യുവാവാണ് പ്രതി.
പൂർണ്ണ ഗർഭിണിയായിരുന്ന പെൺകുട്ടിയുടെ അമ്മയെ പ്രസവിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു. ഈ സമയത്ത് പെൺകുട്ടിയുമായി യുവാവ് തന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിലേക്ക് പോകാറായപ്പോഴും ഇയാൾ പെൺകുട്ടിയെ തിരിച്ചേൽപ്പിച്ചില്ല.
യുവതിയെ ആശുപത്രിയിലാക്കിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ ഭർത്താവ് മകളെ കാണാതായതോടെ തെരച്ചിൽ നടത്തി. രണ്ട് മണിക്കൂറോളം നേരം നടത്തിയ തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ പെൺകുട്ടിയെ കണ്ടെത്തി. ഈ സമയത്ത് പെൺകുട്ടിക്ക് രഹസ്യഭാഗങ്ങളിൽ പരിക്കേറ്റിരുന്നു.
പിതാവ് ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും പ്രതിക്കായി തെരച്ചിൽ നടത്തുകയും ചെയ്തു. ഐപിസി 376, 504, 506 വകുപ്പുകളും പോക്സോ കേസ് വകുപ്പുകളും ചേർത്ത് പ്രതിക്കെതിരെ കേസെടുത്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയായ ആളാണെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam