
കോഴിക്കോട് : ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ കിളിമാനൂർ സ്വദേശി കൊൽക്കത്തയിൽ അറസ്റ്റിൽ. കിളിമാനൂർ സ്വദേശി ഷിജിയെ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സെല്ലർ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ കോഴിക്കോട് പെരുമണ്ണ സ്വദേശിയിൽ നിന്നും 23.25 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. സംസ്ഥാനത്ത് ആകെ നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. ഗ്ലാംസ് ട്രേഡിംഗ് കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പണം നിക്ഷേപിച്ച ആളുകൾ അറിഞ്ഞയുടനെ ഇയാൾ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു.
എപ്പോഴും ഓൺലൈനിലാണല്ലോ? എന്ന് ചോദിച്ച് ഇനിയാരും ശല്യപ്പെടുത്തില്ല; മാറ്റവുമായി വാട്ട്സ്ആപ്പ്
ലോൺ ആപ്പ് തട്ടിപ്പ് വീണ്ടും, പത്തനംതിട്ടയിൽ പൊതുപ്രവർത്തകന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് ഓൺലൈൻ ലോൺ ആപ്പുകളുടെ തട്ടിപ്പിൽ ഇരയാകുന്നവരുടെ എണ്ണം വീണ്ടും കൂടുന്നു. പത്തനംതിട്ട പഴകുളത്ത് ലോൺ എടുത്ത പൊതുപ്രവർത്തകന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് കമ്പനിയുടെ ഭീഷണി. പല തവണ സമാന സംഭങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും പൊലീസിന് നടപടി എടുക്കാൻ കഴിയുന്നില്ല.
ഒറ്റ ക്ലിക്കിൽ വേഗത്തിൽ പണം. സാധാരണ ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകൾ ഇല്ല. ആധാറും പാൻ കാർഡും ഉണ്ടെങ്കിൽ അത്യാവശ്യക്കാരന് അനായാസം പണം കിട്ടും. 3000 മുതൽ ഒരു ലക്ഷം വരെയാണ് ഓൺലൈൻ ആപ്പുകളുടെ വായ്പാ സേവനം. പക്ഷെ വായ്പ് എടുത്ത പണം തിരിച്ചടക്കാൻ തുടങ്ങുമ്പോഴാണ് സേവനം 'ആപ്പ്' ആയി മാറുന്നത്. പത്ത് ദിവസം മുമ്പ് ലോൺബ്രോ, യെസ് ക്യാഷ് എന്നീ ആപ്പുകളിൽ നിന്നാണ് പഴകുളം സ്വദേശി ഷിഹാബുദ്ദീൻ 17,000 രൂപ വായ്പ എടുത്തത്. 15 ദിവസത്തിന് ശേഷം പലിശ അടച്ച് തുടങ്ങാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പണം കിട്ടി മൂന്നാം ദിവസം 5,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്റെ ഫോണിൽ മെസേജ് വന്നു. പണം അടയ്ക്കാതിരുന്നതോടെ ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് സന്ദേശമെത്തി. അശ്ലീല ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.
ഇത് സംബന്ധിച്ച് അടൂർ സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇന്ത്യക്ക് പുറത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ആപ്പുകളുടെ തട്ടിപ്പിൽ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരാണ് പൊലീസ്. മുമ്പ് വ്യാപക തട്ടിപ്പ് നടന്ന സമയത്ത് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജുകൾ വഴി ബോധവത്കരണം നടത്തിയിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൂടുതൽ ആളുകളെ ലോൺ ആപ്പുകളുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പിലേക്ക് പെട്രോളൊഴിച്ച് പന്തമെറിഞ്ഞു, ജീപ്പ് കത്തി നശിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam