മൂഴിക്കൽ കൊലപാതകം: നസ്രീനയുടെ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാൻ; ദുരൂഹത നീക്കി പൊലീസ് കണ്ടെത്തൽ

Published : Apr 22, 2026, 01:49 PM IST
moozhikkal murder

Synopsis

വീടിനകത്ത് ആൾപ്പെരുമാറ്റവും ലൈറ്റ് തെളിഞ്ഞ് കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ട നസ്രീനയുടെ മുത്തശ്ശി നസ്രീനയെ ഫോണിൽ വിളിച്ചത് പുല‍ർച്ചെ 5.11ന്. കിട്ടാതായതോടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു.

കോഴിക്കോട്: കോഴിക്കോട് മൂഴിക്കൽ കൊലപാതകത്തിൽ ദുരൂഹത നീക്കി പൊലീസ്. പത്താംക്ലാസ് വിദ്യാർത്ഥിനി നസ്രീനയെ കൊന്ന ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാനാനെന്നാണ് കണ്ടെത്തൽ. മോഷണം കണ്ടുപിടിച്ചതിന്‍റെ വിരോധവും വീട്ടിൽ നിന്ന് പുറത്താക്കിയതിന്‍റെ പകയും കൊലയ്ക്ക് കാരണമായെന്ന നിഗമനത്തിലാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്.

വീടിനകത്ത് ആൾപ്പെരുമാറ്റവും ലൈറ്റ് തെളിഞ്ഞ് കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ട നസ്രീനയുടെ മുത്തശ്ശി നസ്രീനയെ ഫോണിൽ വിളിച്ചത് പുല‍ർച്ചെ 5.11ന്. കിട്ടാതായതോടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ബന്ധുക്കൾ നസ്രീനയെ വിളിച്ചെങ്കിലും റിംഗ് ചെയ്തില്ല. കിണറ്റിൽ നിന്ന് കിട്ടിയ നസ്രീനയുടെ ഫോണിൽ മുത്തശ്ശിയുടെ മിസ് കോളുണ്ട്. വിളിച്ചതിന്‍റെ തെളിവ് ബന്ധുക്കളുടെ ഫോണിൽ നിന്നും കിട്ടി. മാത്രമല്ല അഞ്ചേകാലോടെ വർക്ക് ഏരിയയുടെ ഗ്രിൽ തുറക്കുന്നതിന്‍റെ ശബ്ദം സിസിടിവിയിൽ നിന്നും കിട്ടി.

ക്യാമറ അദ്നാൻ തിരിച്ച് വച്ചതിനാൽ ദൃശ്യങ്ങൾ പതിഞ്ഞില്ല. കൃത്യത്തിന് ശേഷം നസ്രീനയുടെ രണ്ട് ഫോണുകളും സ്വന്തം ഫോണും അദ്‍നാൻ വീട്ടിലെ കിണറ്റിൽ കളഞ്ഞെന്നാണ് കണ്ടെത്തൽ. അദ്നാനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് നസ്രീനയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെത്. വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട അദ്നാൻ വായിൽ പായ്ക്കിംഗ് ടേപ്പ് ഒട്ടിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു, പുതിയ രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന പേരിൽ കസേരയിൽ കെട്ടിയിട്ടു; യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി യുവതി
പെരിങ്ങോട്ടുകര ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി വ്യാജ പീഡനക്കേസ്: ഒന്നാം പ്രതി അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്