തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം; ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയവരെ കമ്പ് കൊണ്ട് അടിച്ചു

Published : Sep 21, 2022, 02:46 PM ISTUpdated : Sep 21, 2022, 02:56 PM IST
തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം; ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയവരെ കമ്പ് കൊണ്ട് അടിച്ചു

Synopsis

വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയവരെ കമ്പ് കൊണ്ട് അടിച്ചു. പെൺകുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദ്യശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികളടക്കമുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് തടഞ്ഞ് വച്ച് കമ്പ് കൊണ്ട് അടിച്ചു. പെൺകുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദ്യശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലിനാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺകുട്ടിയ്ക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. വെള്ളായനിക്കൽ സ്വദേശി മനീഷാണ് കുട്ടികളെ മർദിച്ചത്. 

സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷപമാണ് ഉയരുന്നത്. സംഭവത്തില്‍ ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് ഇതുവരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത മനീഷിനെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ