ദുരൂഹ സാഹചര്യത്തില്‍ കാണാതായ സനുമോഹന്‍ വാളയാര്‍ കടന്നത് ഒറ്റയ്ക്കെന്ന് കണ്ടെത്തല്‍

Published : Mar 31, 2021, 12:19 AM IST
ദുരൂഹ സാഹചര്യത്തില്‍ കാണാതായ സനുമോഹന്‍ വാളയാര്‍ കടന്നത് ഒറ്റയ്ക്കെന്ന് കണ്ടെത്തല്‍

Synopsis

കഴിഞ്ഞ 21നാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്. പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയില്‍ പിന്നീട് മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പക്ഷേ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22ന് വെളുപ്പിന് രണ്ട് മണിക്ക് സനുമോഹന്‍റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. 

കൊച്ചി: തൃക്കാക്കരയിൽ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ സനുമോഹന്‍ ഒറ്റക്കാണ് വാളയാർ അതിർത്തി കടന്നതെന്ന് പൊലീസ് കണ്ടെത്തി. ചെക്ക് പോസ്റ്റില്‍ ടോള്‍ നല്‍കുന്നത് സനു മോഹന്‍ തന്നെയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കൂടുതല്‍ അന്വേഷണത്തിനായി കോയമ്പത്തൂരിലേക്ക് പോകാന്‍ തീരുമാനമായി.

കഴിഞ്ഞ 21നാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്. പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയില്‍ പിന്നീട് മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പക്ഷേ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22ന് വെളുപ്പിന് രണ്ട് മണിക്ക് സനുമോഹന്‍റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുകയാണ്. ചെക്ക് പോസ്റ്റില്‍ ടോള്‍ നല്‍കുന്ന സനുമോഹന്‍ തന്നെയെന്ന് തിരിച്ചറിഞ്ഞു. കാറില്‍ മറ്റാരുമില്ല. പക്ഷെ കാറിന് പിന്നീട് എന്ത് സംഭവിച്ചു എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. സനുമോഹന്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കൂടുതല്‍ അന്വേഷണത്തിനായി കോയമ്പത്തൂര്‍ക്ക് പോകുന്നത്. പൂനെയില്‍ ബിസിനസ് നടത്തുകയായിരുന്ന സനുമോഹനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നിലവിലുണ്ട്. പൊലീസ് പിടിയിലാകുമെന്ന് വന്നതോടെ അഞ്ച് കൊല്ലം മുമ്പ് കുടുംബവുമൊത്ത് ഒളിവില്‍ പോയി.

ഇതിന് ശേഷം സനുമോഹനും കുടുംബത്തെക്കുറിച്ചും ഇരുവിട്ടുകാര്‍ക്കും യാതൊരു വിവരവും ഇല്ലായിരുന്നു. ഇപ്പോഴത്തെ കേസ് സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഇവര്‍ കൊച്ചിയിലെ കരിങ്ങാച്ചിറയില്‍ താമസിച്ചു വരികയാണെന്ന് വീട്ടുകാര്‍ക്ക് മനസിലായത്.

ഇതിനിടെ കാണാതാകുന്ന ദിവസം വൈഗയുമൊത്ത് സനുമോഹന്‍ ഫ്ലാറ്റില്‍ നിന്ന് കാറില്‍ കയറി പോകുന്നത് കണ്ടതായി പൊലീസിന് ദൃക്സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്‍റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ