
മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തോടിനരികില്‍ ഉപേക്ഷിച്ച അമ്മ കീഴടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് 23കാരിയായ അമ്മ പൊലീസിന് കീഴടങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ ഡോണ്‍ക്രസ്റ്റിലാണ് വ്യാഴാഴ്ചയാണ് ഇവര്‍ കീഴടങ്ങിയത്. തന്നെ മുന്‍വിധിയോടെ കാണരുതെന്നും ഗര്‍ഭഛിദ്രത്തിന് മനസ് അനുവദിച്ചില്ലെന്നും സാമൂഹ്യ സുരക്ഷാ വകുപ്പ് ഉചിതമായ സഹായങ്ങള്‍ നല്‍കാത്തതിനാലും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നതെന്ന കുറിപ്പോടെയാണ് നവജാത ശിശുവിനെ തിങ്കളാഴ്ച കണ്ടെത്തിയത്.
ഡയപ്പറുകളും ബോട്ടിലും കളിപ്പാട്ടവും അടങ്ങിയ ബാഗും അടക്കമാണ് യുവതി കുഞ്ഞിനെ തോടിനരികില്‍ ഉപേക്ഷിച്ചത്. ബാഗിനൊപ്പമുള്ള കത്തില്‍ ഇപ്രകാരമാണ് എഴുതിയിരുന്നത്. എന്‍റെ കുഞ്ഞിനെ എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. അങ്ങനെ ചെയ്യരുത്. സാധ്യമാകുമെങ്കില്‍ ഉദ്യോഗസ്ഥരെ വിളിക്കുക. പക്ഷേ എന്നെ മുന്‍വിധിയോടെ കാണരുത്. സഹായത്തിനായി നിരവധി തവണ സാമൂഹ്യ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ അവര്‍ താമസിക്കുകയാണ്. എനിക്ക് വേറെ മാര്‍ഗങ്ങളൊന്നുമില്ല. സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താനും ഇനി സാധ്യമല്ല, അശുപത്രികളിലെ നിയമം കര്‍ക്കശമാണ്.
നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം വാര്ത്തയായതിന് പിന്നാലെ ഉപേക്ഷിച്ചയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 23കാരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു. തോടിന് സമീപത്ത് മാങ്ങ പെറുക്കാനായി എത്തിയ ആളാണ് ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam