അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; അയൽവാസി പിടിയിൽ

Published : Dec 04, 2022, 09:19 PM ISTUpdated : Dec 04, 2022, 10:20 PM IST
അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; അയൽവാസി പിടിയിൽ

Synopsis

അമ്പുരി സ്വദേശി സൊബാസ്റ്റ്യനാണ് വെള്ളറട പൊലീസിൻ്റെ പിടിയിലായത്. അമ്പൂരി സ്വദേശികളായ റജീവർഗ്ഗീസ്, മകൾ ആര്യമോൾ എന്നിവരെയാണ് അയൽവാസിയായ സൊബാസ്റ്റ്യൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ. അമ്പുരി സ്വദേശി സൊബാസ്റ്റ്യനാണ് വെള്ളറട പൊലീസിൻ്റെ പിടിയിലായത്. 

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അമ്പൂരി സ്വദേശികളായ റജീവർഗ്ഗീസ്, മകൾ ആര്യമോൾ എന്നിവരെയാണ് അയൽവാസിയായ സൊബാസ്റ്റ്യൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. റെജിയുടെ സഹോദരൻ ഷിജുവും സൊബാസ്റ്റ്യനുമായി നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇതിൽ റെജി ഇടപെട്ടതിന്റെ വൈരാഗ്യത്തിലാണ് മദ്യലഹരിയിലെത്തിയ അമ്മയെയും മകളയും കുത്തിയത് എന്നാണ് വിവരം. ഗുരുതര പരിക്കുകളോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസാണ് സെബാസ്യറ്റനെ കസ്റ്റഡിയിലെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ