മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

Published : May 01, 2024, 11:40 PM IST
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

Synopsis

രാജേഷ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. 

കോട്ടയം: കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു. കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്കും നെഞ്ചിലും വെട്ടേറ്റ രാജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോള്‍. 

ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ രാജേഷ് വീട്ടിൽ നിരന്തരം മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയ രാജേഷ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. 

വെട്ടേറ്റ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. 

Also Read:- ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ