ഭർത്താവുമായി വഴക്കിട്ട് ആറ് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, അമ്മ അറസ്റ്റിൽ

Published : May 31, 2022, 04:44 PM IST
ഭർത്താവുമായി വഴക്കിട്ട് ആറ് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, അമ്മ അറസ്റ്റിൽ

Synopsis

 കുട്ടികളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സാഹ്നിയും ചാടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാ‍ർ ഓടിയെത്തി സാഹ്നിയെ പിടിച്ചുമാറ്റി

മുംബൈ: ഭ‍ർത്താവുമായുള്ള വഴക്കിനെ തുട‍ർന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. അഞ്ച് പെൺകുട്ടികളും ഒരാൺ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. 10 വയസ്സിനും 18 മാസത്തിനും ഇടയിലുള്ള ആറ് കുട്ടികളാണ് മരിച്ചത്. 30കാരിയായ റൂണ ചിഖുരി സാഹ്നിയാണ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സാഹ്നിയും ചാടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാ‍ർ ഓടിയെത്തി സാഹ്നിയെ പിടിച്ചുമാറ്റി. കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ നിന്ന് കയറ്റിയപ്പോഴേക്കും ആറ് പേരും മരിച്ചിരുന്നു.  

അതേസമയം കുട്ടികളെ കൊലപ്പെടുത്തിയതിന് അമ്മയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഓഫീസ‍ർ അശോക് ദുധേ പറഞ്ഞു. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ മഹാദിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യപാനത്തെ ചൊല്ലി ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് യുവതി പ്രകോപിതയായത്. ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം മെച്ചപ്പെട്ട ജോലി തേടി മഹാരാഷ്ട്രയിലെത്തിയതായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ