
കോട്ടയം: സിനിമ ഓഡിഷൻ എന്ന പേരിൽ ആളുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. കോട്ടയം ചങ്ങനാശേരിയിൽ കബളിപ്പിക്കപ്പെട്ട നൂറിലേറെ പേർ പൊലീസിൽ പരാതി നൽകി.
ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് ''അണ്ണാ ഭായി'' എന്ന സിനിമയുടെ ഓഡിഷൻ നടക്കും എന്ന അറിയിപ്പ് കിട്ടിയതനുസരിച്ചാണ് നിരവധി പേര്‍ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നൂറിലേറെ ആളുകളാണ് ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ ഹോട്ടലിൽ എത്തിയപ്പോൾ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് വന്നവർ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയത്.
എ ജെ അയ്യപ്പ ദാസ് എന്ന ആളാണ് ഓഡിഷനായി വിളിച്ച് വരുത്തിയത് എന്ന് വന്നവർ പറഞ്ഞു. ചിലരിൽ നിന്നും ഇയാൾ പണം വാങ്ങിയതായും പരാതി ഉണ്ട്. ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയ ശേഷമാണ് കബളിപ്പിക്കപ്പെട്ടവർ മടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam