
കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ സ്വദേശികളായ അനന്തു കാർത്തികേയൻ, ജിത്തുരാജ്, അമൽ ഷാജി എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് സെപ്റ്റംബർ രണ്ടാം തീയതി രാത്രി 8 മണിയോടുകൂടി വടയാർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയോലപ്പറമ്പ് ടൗൺ ഭാഗത്ത് രാത്രി സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയും ഹെൽമെറ്റും കമ്പി വടിയും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam