
ഗയ: ഭാര്യയുടെ മുന്നിലിട്ട് കർഷകനെ അക്രമിസംഘം തല്ലിക്കൊന്നു കെട്ടിത്തൂക്കി. ഗയ ജില്ലയിലെ സിക്കന്ദർപൂരിലാണു സംഭവം. സിയാശരൻ യാദവ് എന്ന നാൽപ്പതുകാരനാണു കൊല്ലപ്പെട്ടത്. ഭാര്യ സോണി ദേവിക്കൊപ്പം പാടത്ത് പണിയെടുക്കുമ്പോഴാണ് അക്രമി സംഘം സിയാശരനെ ആക്രമിച്ചതെന്നു സബ് ഡിവിഷണൽ പോലീസ് ഓഫീസർ നാഗേന്ദ്ര സിംഗ് പറഞ്ഞു. ആറു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
ഇതിനുശേഷം കർഷകനെ അക്രമികൾ മരത്തിൽ തുണി ഉപയോഗിച്ചു കെട്ടിത്തൂക്കുകയായിരുന്നു. ഭർത്താവിനെ മർദിക്കുന്നതു തടയാൻ സോണി ദേവി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവർ നിലവിളിച്ചെങ്കിലും ആരും എതിർക്കാൻ എത്തിയില്ല. അക്രമി സംഘത്തിന്റെ മർദനം ഏൽക്കുക കൂടിയായതോടെ ഭർത്താവിനെ കൊല്ലുന്നതു സോണിക്കു കണ്ടുനിൽക്കേണ്ടിവന്നു.
ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ഇവർക്ക് സമീപത്തെ കുടുംബവുമായി വർഷങ്ങളായി ശത്രുതയുണ്ടായിരുന്നെന്നും ഇതു കൊലയ്ക്കു കാരണമായോ എന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam