16 വയസുകാരനെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

Published : Apr 27, 2020, 02:44 PM ISTUpdated : Apr 27, 2020, 02:50 PM IST
16 വയസുകാരനെ പീഡിപ്പിച്ചു;  പോക്സോ കേസില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

Synopsis

 പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിവാദമായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ പുറത്താക്കുകയായിരുന്നു

കോഴിക്കോട്: പ്ലസ് ടൂ വിദ്യാർത്ഥിയായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ  മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും, മുസ്ലീം ലീഗ് മണ്ഡലം കൗൺസിൽ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും. 16 വയസുകാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പൊലീസിന് കൈമാറുകയായിരുന്നു.

പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിവാദമായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ പുറത്താക്കുകയായിരുന്നു.

യുപിയില്‍ ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പാനൂര്‍ പീഡനം; പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്ന് ടോമിന്‍ തച്ചങ്കരി

പ്രണയാഭ്യർത്ഥന നിരസിച്ചതിന് അയല്‍വാസിയുടെ ഉപദ്രവം; പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്