ബസിനുള്ളില്‍ അതിവിദഗ്ധമായി മാല മോഷണം, സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇറങ്ങി രക്ഷപ്പെടാൻ ശ്രമം, യുവതി പിടിയിൽ

Published : Feb 15, 2024, 07:33 PM ISTUpdated : Feb 15, 2024, 07:40 PM IST
ബസിനുള്ളില്‍ അതിവിദഗ്ധമായി മാല മോഷണം, സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇറങ്ങി രക്ഷപ്പെടാൻ ശ്രമം, യുവതി പിടിയിൽ

Synopsis

സ്വകാര്യ ബസ്സിനുള്ളില്‍ വച്ച്  കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന  ഒരു ലക്ഷം രൂപ വില വരുന്ന  സ്വർണ നെക്ക്ലേസ്  കവർച്ച ചെയ്യുകയായിരുന്നു.

കോട്ടയം: കോട്ടയം പാമ്പാടിയിൽ ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയായ  യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനിയെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കോട്ടയം-എരുമേലി മുക്കൻ പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വച്ച് കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന  ഒരു ലക്ഷം രൂപ വില വരുന്ന  സ്വർണ നെക്ക്ലേസ്  കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ബസ് അങ്ങാടിവയൽ ഭാഗത്ത് നിർത്തിയ സമയം  ഇവർ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു. നന്ദിനി ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്