മതിലിലെ ഗ്രില്ലിൽ തുളച്ച് കയറിയ നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം, മാതാപിതാക്കൾ ആര് ?; കൊടും ക്രൂരത, അന്വേഷണം

Published : Mar 02, 2024, 05:58 PM IST
മതിലിലെ ഗ്രില്ലിൽ തുളച്ച് കയറിയ നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം, മാതാപിതാക്കൾ ആര് ?; കൊടും ക്രൂരത, അന്വേഷണം

Synopsis

കുട്ടിയുടെ മാതാപിതാക്കൾ ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഫരീദാബാദ്: ഹരിയാനയിൽ നവജാത ശിശുവിന്റെ മൃതദേഹം വീടിന്‍റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ. ഹരിയാനയിലെ  അജ്‌റോണ്ടയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നത്. ഇന്ന് രാവിസെയാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. മതിലിലെ ഇരുമ്പ് ഗ്രില്ലിൽ തുളച്ച് കയറിയ നിലയിലായിരുന്നു മൃതദേഹം. ദാരുണമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് ഫരീദാബാദ് നിവാസികൾ.

കുട്ടിയെ ഉപേക്ഷിക്കാനായി മനപ്പൂർവ്വം കൊലപ്പെടുത്തിയ ശേഷം ഗ്രില്ലിൽ തുളച്ചതാണോ, അബദ്ധത്തിൽ മരിച്ചതോടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം എങ്ങിനെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

രാവിലെയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് കുട്ടിയുടെ മൃതദേഹം ഗ്രില്ലിൽ നിന്നും മാറ്റിയത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.  സംഭവത്തിൽ പ്രദേശത്ത് നാട്ടുകാർ വലിയ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ ഉടനെ കണ്ടെത്തണം. അവരാണ് കൊലപാതകികൾ. ഇവരെ കണ്ടെത്തി വധശിക്ഷ നടപ്പിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

Read More : 23.28 ലക്ഷം കുട്ടികൾ, 23,471 ബൂത്തുകൾ, അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകർ; പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ