നിക്കി യാദവ് കൊലപാതകം; കൃത്യം നടന്നത് സഹിലിന്റെ കുടുംബത്തിന്റെ അറിവോടെ, പിതാവ് അറസ്റ്റിൽ

Published : Feb 18, 2023, 09:37 AM ISTUpdated : Feb 18, 2023, 09:40 AM IST
നിക്കി യാദവ് കൊലപാതകം; കൃത്യം നടന്നത് സഹിലിന്റെ കുടുംബത്തിന്റെ അറിവോടെ, പിതാവ് അറസ്റ്റിൽ

Synopsis

ഫെബ്രുവരി 14നാണ് നിക്കിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടു​ഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.

ദില്ലി: റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം, കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതിന് കാമുകന്റെ പിതാവ്  അറസ്റ്റിലായി. നിക്കി യാദവ് കൊലപാതക കേസിലാണ് കാമുകൻ സഹിൽ ​ഗെലോട്ടിന്റെ പിതാവ് അറസ്റ്റിലായിരിക്കുന്നത്. സഹിൽ കൊലപാതകം ആസൂത്രണം ചെയ്തത് പിതാവിന്റെ സഹായത്തോടെയാണ് എന്ന് പൊലീസ് പറഞ്ഞു. 

ഫെബ്രുവരി 14നാണ് നിക്കിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടു​ഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. അതിലൊരാൾ സഹിൽ ​ഗെലോട്ടിന്റെ പിതാവാണ്. പൊലീസ് കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു. 

അതിനിടെ കേസിൽ മറ്റൊരു പ്രധാന വിവരം കൂടി പുറത്തുവന്നു. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി പൊലീസ്  അറിയിച്ചു. സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അം​ഗീകരിച്ചില്ല. അവർ സഹിലിനെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. പങ്കാളിയുടെ വിവാഹം വേറൊരു പെൺകുട്ടിയുമായി നിശ്ചയിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. 

നിക്കിയെ സഹിൽ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോ‌ടെ പ്രശ്നങ്ങളുണ്ടായി. തുടർന്നായിരുന്നു കൊലപാതകം. കൃത്യം നടന്ന ദിവസം  നിക്കി യാദവ്  വാടകവീട്ടിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 9ലെ ഈ വീഡിയോയിൽ നിക്കി തനിച്ചാണ് ഉള്ളത്. അതിന് മണിക്കൂറുകൾക്കു ശേഷമാണ് നിക്കി കൊല്ലപ്പെട്ടത്. 

Read Also: തെങ്കാശിയിൽ മലയാളി യുവതിയെ ആക്രമിച്ചത് പെയിന്റിങ് തൊഴിലാളി? നിർണായക തെളിവായി ചെരിപ്പ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം