
കൊച്ചി: ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. നേര്യമംഗലം പിറക്കുന്നം കരയില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ പോത്തുകുഴി ഭാഗത്ത് പുത്തന്‍പുരക്കല്‍ വീട്ടില്‍ വിഷ്ണു (21) എന്നിവരെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 18ന് പുലര്‍ച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളില്‍ ഇവര്‍ സമാന രീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി, എസ്‌ഐമാരായ ശരണ്യ. എസ്. ദേവന്‍, കെ.ടി സാബു. എഎസ്‌ഐ വി.സി സജി, എസ്‌സിപിഒമാരായ ടി.കെ. ബിജു, ഷാനവാസ് സിപിഒമാരായ നിയാസുദ്ദീന്‍, ദീപു പി. കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
'സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍'; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ