
തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പ്രതി കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
ഈ മാസം ആദ്യം സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ കൊച്ചി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്‍റണിയാണ് പിടിയിലായത്. കുമളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം തിരുവനന്തപുരം അരുവിക്കരയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‍സിപിഒയും കാച്ചാണി സ്വദേശിയുമായ സാബു പണിക്കറിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നൽകിയ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
Also Read: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്; പൊലീസുകാരൻ അറസ്റ്റില്‍