
ഫ്ലോറിഡ: 88 വയസ് പ്രായമുള്ള അള്‍സിമേഴ്സ് രോഗിയില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിച്ച് പ്ലാസ്റ്റിക് സര്‍ജറിക്കായി പണം കണ്ടെത്തിയ നഴ്സ് പിടിയില്‍. ഫ്ലോറിഡ സ്വദേശിയായ നഴ്സാണ് പിടിയിലായത്. അള്‍സിമേഴ്സ് രോഗിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് എടുത്താണ് പ്ലാസ്റ്റിക് സര്‍ജറിക്കുള്ള പണം 31കാരിയായ നഴ്സ് നല്‍കിയത്. ടിഫാനി ആക്കൂന എന്ന നഴ്സാണ് അറസ്റ്റിലായത്. ഡെല്‍റ്റോണ സ്വദേശിയായ രോഗിയിക്ക് ഏപ്രില്‍ നാലിന് 7160 ഡോളറിന്‍റെ ബില്ല് എത്തിയപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ആരുടേയും ഒപ്പ് പോലുമില്ലാത്ത ക്രെഡിറ്റ് കാര്‍ഡില്‍ നിന്നായിരുന്നു പണം പോയതെന്നത് ശ്രദ്ധിച്ചതോടെ വീട്ടുകാര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് 2022 നവംബറില്‍ നടന്ന വഞ്ചന പുറത്ത് വരുന്നത്. പ്ലാസ്റ്റിക് സര്‍ജറിക്കായാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്ന് പൊലീസിന് മനസിലായി. ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സേവനം ലഭ്യമാക്കിയത് 88 കാരിയായ അള്‍സിമേഴ്സ് രോഗിയുടെ നഴ്സാണെന്ന് വ്യക്തമായത്. ഏപ്രില്‍ 4 ന് സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇവരെ ആശുപത്രി സേവനങ്ങളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടേയില്ലെന്നായിരുന്നു നഴ്സ് പ്രതികരിച്ചത്.
ഇതിന് പിന്നാലെ സംഭവം രമ്യതയില്‍ പരിഹരിക്കാമെന്ന നിര്‍ദ്ദേശവുമായി നഴ്സ് രോഗിയുടെ ഭര്‍ത്താവിനെ ബന്ധപ്പെടുകയായിരുന്നു. ഇതിന് സമ്മതിച്ച ഭര്‍ത്താവ് നഴ്സിനോട് വീട്ടിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 1500 ഡോളര്‍ പണമായും ബാക്കി തുക കടമായി നല്‍കുന്നതിന്‍റെ രേഖകളും തയ്യാറാക്കി എത്തിയ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ രോഗിയുടെ അനുവാദത്തോടെയായിരുന്നു തിരിച്ചറിയല്‍ രേഖകള്‍ എടുത്തതെന്നായി നഴ്സിന്‍റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam