
ഭുവനേശ്വര്‍: രാഷ്ട്രീയ നേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം പ്രമുഖരെ കെണിയിലാക്കി ഒഡിഷ സുന്ദരി സമ്പാദിച്ചത് 30 കോടി രൂപയോളമെന്ന് പൊലീസ്. ഒഡിഷയില്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായ അര്‍ച്ചനയെന്ന 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് അര്‍ച്ചന ഇരകളെ കുടുക്കിയിരുന്നത്. ആദ്യം പ്രമുഖരുമായി അടുപ്പത്തിലാകും. ഇതിനായി വലിയ ഇവന്‍റുകളിലും ക്ലബ്ബുകളിലുമെത്തും. ബന്ധം ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പട്ട് അതിന്‍റെ വീഡിയോ ചിത്രീകരിക്കും.
ഇത്തരത്തില് രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരെയാണ് അര്‍ച്ചന ഹണിട്രാപ്പില്‍ കുരുക്കിയത്. സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 കോടിയോളം രൂപ ഒഡീഷ സുന്ദരി തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. വളരെ ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന അര്‍ച്ചന പെട്ടന്ന് കോടിശ്വരിയായി അത്യാഡംബര ജീവിതം നയിച്ചതിന് പിന്നിലെ കഥയറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
മുറ്റം നിറയെ അത്യാഡംബര കാറുകളും മുന്തിയ ഇനം നായ്ക്കളും സ്വന്തമായി ഒരു വെള്ളക്കുതിരയും അര്‍ച്ചനയ്ക്കുണ്ടായിരുന്നു. ഭുവനേശ്വരിന്‍റെ ഹൃദയഭാഗത്ത് കൊട്ടാരത്തെ വെല്ലുന്ന വലിയ മണിമാളികയിലായിരുന്നു അര്‍ച്ചനയുടെ താമസം. ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളും ആഡംബര വസ്തുക്കളും കൊണ്ട് നിറഞ്ഞ മണിമാളിക എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.
കഴിഞ്ഞ വ്യാഴ്യാഴ്ച വൈകിട്ടാണ് അർച്ചനയെ ഹണിട്രാപ്പ് കേസില്‍ പൊലീസ് പിടികൂടുന്നത്. ഖണ്ഡാഗിരി പൊലീസാണ് ഹണി ട്രാപ്പ് നടത്തി പണം തട്ടിയെന്ന കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് നടത്താനായി ഉപയോഗിച്ച ഫോണും രണ്ടു പെൻഡ്രൈവും ഇവരുടെ ഡയറിയടക്കമുള്ളവ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലും പെൻഡ്രൈവിലുമെല്ലാം തെളിവുകളുണ്ടായിട്ടും ഹണി ട്രാപ്പിൽ കുടുങ്ങിയവർ ആരൊക്കെയെന്ന കാര്യത്തിൽ പൊലീസ് മൗനം തുടരുകയാണ്.
ബ്ലാക് മെയിലിംഗും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമടക്കമുള്ള കുറ്റങ്ങളാണ് അർച്ചനയ്ക്കെതിരെ ചുമത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞയാഴ്ച അറസ്റ്റിലായ അര്‍ച്ചനയുടെ ജീവിത കഥ ചലച്ചിത്രമാക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ചലച്ചിത്ര നിര്‍മാതാവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Read More : മലപ്പുറം പൊലീസിന്‍റെ 'ഓപ്പറേഷൻ തല്ലുമാല'; 200 പേർക്കെതിരെ കേസ്; 5.39 ലക്ഷം രൂപ പിഴ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam