പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ, മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ

By Web TeamFirst Published Oct 4, 2022, 4:24 PM IST
Highlights

ഇന്ന് രാവിലെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ട്. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 68 വയസായിരുന്നു.

വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്. മേരിയുടെ മകൻ ഷൈജുവിന് മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഷൈജുവിനെ മംഗലം ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. മംഗലം ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.  മേരിയുടെ സഹോദരൻ ജോൺസന്റെ ഭാര്യ കമലത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

തങ്കം ആശുപത്രിയിലേക്ക് ചികിത്സാ പിഴവ്

ങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിന് കാരണം ചികിത്സാ പിഴവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ  നവജാത ശിശുവും മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണവും. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഡോക്ടർമാരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.

ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു.

മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിന്നിരുന്നു. നവജാത ശിശുവിന്റെ  കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച്   കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

click me!