ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് പഴകിയ മീന്‍; 10 ടൺ മീന്‍ പിടികൂടി നശിപ്പിച്ചു

Published : Apr 23, 2020, 12:38 AM ISTUpdated : Apr 23, 2020, 12:40 AM IST
ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് പഴകിയ മീന്‍; 10 ടൺ മീന്‍ പിടികൂടി നശിപ്പിച്ചു

Synopsis

കൊഴിക്കോട് മത്സ്യ മാർക്കറ്റിലേക്ക് വാഹനത്തിൽ കൊണ്ടു പോകവെയാണ് മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മീന്‍ വളം സംസ്കരണ കേന്ദ്രത്തിലെത്തിച്ച്  സംസ്കരിച്ചു

കാസര്‍കോട്: ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന 10 ടൺ പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു. കാസര്‍കോട് ചെറുവത്തൂരിൽ വച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കേടായ മീന്‍ കണ്ടെത്തിയത്. കൊഴിക്കോട് മത്സ്യ മാർക്കറ്റിലേക്ക് വാഹനത്തിൽ കൊണ്ടു പോകവെയാണ് മത്സ്യം പിടിച്ചെടുത്തത്.

പിടികൂടിയ പഴകിയ മീന്‍ നീലേശ്വരം മടിക്കൈയിലെ വളം സംസ്കരണ കേന്ദ്രത്തിലെത്തിച്ച്  സംസ്കരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മൊബൈൽ പരിശോധനാ വിഭാഗം ആണ് പഴകിയ മീന്‍ കണ്ടെത്തിയത്.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ