കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കു‌‌ഞ്ഞിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പൊലീസ്

Published : Dec 04, 2023, 11:14 PM ISTUpdated : Dec 04, 2023, 11:29 PM IST
കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കു‌‌ഞ്ഞിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പൊലീസ്

Synopsis

സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. 

കൊച്ചി: കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസമുള്ള കുട്ടി മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ്. കുട്ടിയെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. 

കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം. ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയും ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല എന്നാണ് കുട്ടിയുടെ അമ്മയും സുഹൃത്തും ആദ്യം നൽകിയ മൊഴി. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ