തോട്ടപ്പടിയിൽ 125 കിലോ ജലാറ്റിൻ സ്റ്റിക്കുമായി യുവാവ് പിടിയിൽ

By Web TeamFirst Published May 18, 2019, 12:50 AM IST
Highlights

മണ്ണുത്തിക്കു സമീപം തോട്ടപ്പടിയിൽ 125 കിലോ ജലാറ്റിൻ സ്റ്റിക്കുമായി യുവാവ് പിടിയിൽ. ചാലക്കുടി സ്വദേശി രതീഷ് ആണ് ഹൈവേ പോലീസിന്റെ പിടിയിലായത്. 

തൃശൂർ: മണ്ണുത്തിക്കു സമീപം തോട്ടപ്പടിയിൽ 125 കിലോ ജലാറ്റിൻ സ്റ്റിക്കുമായി യുവാവ് പിടിയിൽ. ചാലക്കുടി സ്വദേശി രതീഷ് ആണ് ഹൈവേ പോലീസിന്റെ പിടിയിലായത്.  രാവിലെ പൊലീസ് പരിശോധനക്കിടയിലാണ് ലൈസൻസ് ഇല്ലാത്ത ജലാറ്റിൻ സ്റ്റിക്ക് പിടികൂടിയത്. 

വെള്ള സ്വിഫ്റ്റ് കാറിൽ അഞ്ച് ചാക്കുകളിൽ ആയി 997 സ്റ്റിക്കുകൾ ഉണ്ടായിരുന്നു. ഒരെണ്ണം 124 ഗ്രാം ഭാരം ഉണ്ട്. വടക്കഞ്ചേരിയിൽ നിന്നും ചലക്കുടയിലേക്കു കടത്തുന്നതിനിടെയാണ് രതീഷ് പിടിയിലായത്.

കിണർ പൊളിക്കാൻ ആണ് ഇവ കൊണ്ട് പോയത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.എന്നാൽ ലൈസൻസോ, മറ്റു രേഖകളോ ഹാജരാക്കാൻ ആയില്ല. സംഭവത്തിൽ മണ്ണുത്തി പോലീസ് കേസ് എടുത്തു. 

ജലാറ്റിൻ സ്റ്റിക്കുകളുടെ ഉറവിടം പൊലീസ് പരിശോധിക്കുകയാണ്. ചൂട് കൂടിയാൽ പൊട്ടി തെറിക്കാൻ സാധ്യത ഉള്ളതിനാൽ പിടിച്ചെടുത്ത സ്റ്റിക്കുകൾ സമീപത്തെ ക്വാറിയിലേക്ക് മാറ്റി. ഇവ വിദഗ്ധരെ എത്തിച്ച് നിർവീര്യമാക്കും. 

click me!