കൊല്ലത്ത് സവാള ചാക്കിനടയില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നേകാല്‍ ലക്ഷം പാക്കറ്റ് പാന്‍മസാല; ഒരാള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 8, 2023, 12:44 PM IST
Highlights

സവാള ചാക്കുകൾ മുകളിൽ അടുക്കിയ നിലയിലായിരുന്നു പാന്‍മസാല സൂക്ഷിച്ചിരുന്നത്. മറ്റൊരു ലോറി ഡ്രൈവർ പൊലീസിനെ വെട്ടിച്ചുകടന്നുകളഞ്ഞു. ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ ലോറിയിൽ നിന്നും പിടിച്ചെടുത്തത്. 

കരുനാഗപ്പളളി: കൊല്ലം കരുനാഗപ്പളളിയിൽ രണ്ടു ലോറികളിൽ കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പാൻമസാല പൊലീസ് പിടികൂടി. ലോറി ഡ്രൈവർ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി തൗസീഫ് പിടിയിലായി. സവാള ചാക്കുകൾ മുകളിൽ അടുക്കിയ നിലയിലായിരുന്നു പാന്‍മസാല സൂക്ഷിച്ചിരുന്നത്. മറ്റൊരു ലോറി ഡ്രൈവർ പൊലീസിനെ വെട്ടിച്ചുകടന്നുകളഞ്ഞു. ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ ലോറിയിൽ നിന്നും പിടിച്ചെടുത്തത്. 

കഴിഞ്ഞ ഒക്ടോബറില്‍ കാസര്‍കോട് പിക്കപ്പില്‍ കടത്തുകയായിരുന്നു 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂിയിരുന്നു. ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ അറുപതിനായിരം പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് നടത്തിയ പരിശോധനയില്‍ മലപ്പുറം വളാഞ്ചേരി സ്വദേശി ഉദയചന്ദ്രന്‍, വളാംകുളം സ്വദേശി അബ്‍ദുള്‍ ലത്തീഫ് എന്നിവര്‍ പിടിയിലായിരുന്നു. മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ട് വരികയായിരുന്നു പാന്‍ മസാല. 

click me!