വാഹനത്തിന് സൈഡ് കൊടുത്തില്ല; തിരുവനന്തപുരത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

By Web TeamFirst Published Sep 26, 2019, 9:42 PM IST
Highlights

തിരുവനന്തപുരം ആഴാകുളത്താണ് വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ്  ആണ് കൊല്ലപ്പെട്ടത്. 

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. തിരുവനന്തപുരം ആഴാകുളത്താണ് വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്‍റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൊഴിച്ചല്‍ സ്വദേശി ഓട്ടോ ഡ്രൈവറായ മനു(26)വിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നരം 7.30ഓടെയാണ് വിഴിഞ്ഞം ആഴാകുളത്ത് വച്ചാണ് സംഭവം. 
 

click me!