ചികിത്സക്കെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് തടവും പിഴയും

Published : Jan 26, 2024, 09:20 AM ISTUpdated : Jan 26, 2024, 11:52 AM IST
ചികിത്സക്കെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് തടവും പിഴയും

Synopsis

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

കല്‍പ്പറ്റ: ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി. നിജേഷ്‌ കുമാര്‍ ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി (354എ) (1) പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ഐ.പി.സി (354) പ്രകാരം ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2020 ഒക്ടോബര്‍ 23നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.  പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ് ജോസഫ് ആണ് ഹാജരായത്.

അപകടത്തില്‍ മരിച്ച കോസ്റ്റല്‍ വാര്‍ഡന് സഹപ്രവര്‍ത്തകരുടെ വികാരനിര്‍ഭര അന്തിമോപചാരം  
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം