ഒടിപി തട്ടിപ്പ്, തിരുവനന്തപുരത്തെ ഇറച്ചിക്കടയുടമയിൽ നിന്ന് പണം തട്ടി, വിളിച്ചത് മിലിറ്ററി ഓഫീസറെന്ന വ്യാജേനെ

By Web TeamFirst Published Jul 31, 2021, 9:44 PM IST
Highlights

25 കിലോ ഇറച്ചി ഓർഡർ ചെയ്യാനാണ് വിളിച്ചത്. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ സ്ഥിരമായി ഇറച്ചി  നൽകാറുള്ള സലീം ഓർഡർ തയ്യാറാക്കി തിരികെ വിളിച്ചു...

തിരുവനന്തപുരത്ത് വീണ്ടും ഒടിപി തട്ടിപ്പ്. ഇടപ്പഴിഞ്ഞിയിലെ ഇറച്ചിക്കടയുടമയിൽ നിന്ന് 2700 രൂപ തട്ടി. മിലിട്ടറി ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സംഭവത്തെക്കുറിച്ച് പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി. മേജർ അമൻകുമാർ എന്ന് പരിചയപ്പെടുത്തിയാണ് ഇടപ്പഴിഞ്ഞിയിൽ കട നടത്തുന്ന സലീമിനെ വിളിച്ചത്.

25 കിലോ ഇറച്ചി ഓർഡർ ചെയ്യാനാണ് വിളിച്ചത്. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ സ്ഥിരമായി ഇറച്ചി  നൽകാറുള്ള സലീം ഓർഡർ തയ്യാറാക്കി തിരികെ വിളിച്ചു. ഗൂഗിൽ പേ വഴി പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിൽ സാങ്കേതികപ്രശ്നമുണ്ടെന്ന് പറഞ്ഞു

പണം തട്ടിയെന്ന് ബാങ്കിലെ ഉദ്യോഗസ്ഥർ വിളിച്ച് പറഞ്ഞപ്പോഴാണ് മനസിലായത്. ഉടൻ  പാങ്ങോട് മിലിറ്ററി ക്യാമ്പിൽ അന്വേഷിച്ചു. ഇങ്ങനെയാരു ഉദ്യോഗസ്ഥനെില്ലെന്ന് മനസിലായി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് പറഞ്ഞു.

click me!