
പാലക്കാട്: അനീഷിന്റെ കൊലപാതകികൾക്ക് പരമാവധി ശിക്ഷ നൽകണം എന്ന് ഭാര്യ ഹരിത. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തിന്റെ കൂടെ കഴിയുമെന്നും ഹരിത പറഞ്ഞു.
ഹരിതയുടെ തുടർ പഠനത്തിന് സർക്കാർ മുൻകൈ എടുക്കണം എന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ പറഞ്ഞു. ഇതുവരെ ഉള്ള അന്വേഷണം തൃപ്തികരമാണ്.പ്രതി പ്രഭു കുമാറിൻറെ അച്ഛൻ കുമരേഷൻ പിള്ളയെ പ്രതി ചേർക്കണം എന്ന് അനീഷിന്റെ കുടുംബാംഗങ്ങൾ ആവർത്തിച്ചു. ഗൂഢാലോചനയ്ക്ക് പുറകിൽ കുമരേഷൻ പിള്ളയാണെന്നും ആറുമുഖൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam