
പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കല്ലുവഴി സെന്ററിൽ വച്ച് ദിലീപിന് കുത്തേറ്റത്. കല്ലുവഴി സെന്ററിൽ ബസ് കാത്തുനിന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനു മോൻ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ് ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിലീപിന്റെ വയറിനും, കഴുത്തിലുമാണ് കുത്തേറ്റത്.
updating...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam