അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ, കൊലപാതക സമയത്ത് ഉമർ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

Published : Nov 05, 2026, 01:22 PM ISTUpdated : Nov 05, 2026, 01:42 PM IST
abhiram murder arrest

Synopsis

കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തെറ്റിക്കാൻ ഇരുവരും ശ്രമിച്ചു. ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൃത്യം നടക്കുന്നത് വരെ ഫോൺ സംഭാഷണം തുടരുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 കാരൻ അഭിരാമിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്‍റെ കാമുകി ഐശ്വര്യയും അറസ്റ്റിൽ. ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്.

ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിരാമിന്‍റെ കൊലയിൽ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങൾ. പതിനേഴുകാരനായ പ്രതിയും പ്രതിയുടെ കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറുമാണ് ഇതിനകം റിമാൻഡിൽ. ഉമറിന്‍റെ കാമുകി ഐശ്വര്യയും പ്രതിപ്പട്ടികയിലേക്ക് എത്തി. കൊലക്ക് കൂട്ടുനിന്ന ഉമറായിരുന്നു മാസ്റ്റർ ബ്രെയിൻ. കൊലപാതകം നടത്തിയ പാങ്ങപ്പാറയിലെ തൻെറ സാനിധ്യം പുറത്തുവരാതിരിക്കാനാണ് ഉമറും ഐശ്വര്യവു ചേർന്ന് പദ്ധതി തയ്യാറാക്കിയത്.

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോള്‍ വീട്ടിലായിരുന്നുവെന്ന പൊലിസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉമർ ഫോണ്‍ വീട്ടിൽ വച്ചാണ് പോയത്. വെറുതെ വെച്ച് പോയതല്ല. ഐശ്വര്യയെ വിളിച്ച് കണക്ട് ചെയ്തിട്ടു. ആ സമയം ഐശ്വര്യ കോൾ കട്ടാക്കിയില്ല. ഫോൺ ഒരുവശത്ത് കോളിൽ ഹോൾഡ് ചെയ്തിരിക്കുമ്പോൾ ഉമറും പതിനേഴുകാരനും പോയി അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തി. സിസിടിവി ക്യാമറയുടെ മുന്നിലൊന്നും പെടാതെയായിരുന്നു ഉമറിന്‍റെ സഞ്ചാരം. കൊലചെയ്ത കാര്യം ഐശ്വര്യയെ അറിയിച്ചു. അത് പതിനേഴ് കാരനാണ് ചെയ്തതെന്ന് വരുത്താൻ ഇരുവരും ചാറ്റ് ചെയ്ത് തെളിവുണ്ടാക്കി.

പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചാൽ ഈ ചാറ്റിലൂടെ താൻ സ്ഥലത്ത് പോയില്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 17 കാരനെ കൊണ്ട് കുറ്റം ഏൽക്കാൻ പറഞ്ഞതും ഉമറാണ്. കൊലപാതകം നടത്തിയ സമയം 17 കാരൻ ഉപയോഗിച്ച വസ്ത്രം ഇന്നലെ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെത്തി. എന്നാൽ അഭിരാമിനെ വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കാൻ ഉപയോഗിച്ച ഫോണ്‍ പ്രതികള്‍ ഒളിപ്പിച്ചിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ തോടും കുറ്റിക്കാടും പൊലിസ് അരിച്ചു പെറുക്കിയെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിരാമിനെ വിളിച്ചുവരുത്തിയത് ആനന്ദയുടെ ഫോണിൽ നിന്ന്; പ്രതി ഉമറിന്റെ പെൺസുഹൃത്തും കസ്റ്റഡിയിൽ, പ്രധാന തൊണ്ടിമുതലിനായി തെരച്ചിൽ
ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി