
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വീട്ടുമുറ്റത്തിരുന്ന ബൈക്കിന്‍റെ ചക്രങ്ങള്‍ മോഷ്ടിച്ചു കടത്തി. സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായ മേഖലയില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
മേവറം സ്വദേശി അനസ് ബുധനാഴ്ച പുലര്‍ച്ചെ വീട് തുറന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഇതാണ്. ഇരുചക്രങ്ങളും ഊരിമാറ്റിയ നിലയില്‍ മുറ്റത്തിരിക്കുന്ന തന്‍റെ ബൈക്ക്. അനസ് പുതിയ ബൈക്ക് എടുത്തിട്ട് അധികകാലമായിട്ടില്ല. രണ്ട് ചക്രങ്ങളും കളളന്‍ കൊണ്ടുപോയതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനസിന്‍റെ ഉപജീവനവും പ്രതിസന്ധിയിലായി.
സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ് മേഖലയില്‍.മുമ്പ് ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ സംഭവങ്ങള്‍ പലതുണ്ടായിട്ടുണ്ട്. വീടിന് മുന്നില്‍ വച്ചിരുന്ന ബൈക്കിന് തീവച്ച സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് മോഷ്ടാവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam