പുതുശ്ശേരി മാവേലി സ്റ്റോറിൽ ഒരു വർഷത്തെ സേവനം, നടത്തിയത് 5.5 ലക്ഷത്തിന്‍റെ വെട്ടിപ്പ്; മാനേജർക്ക് 12 വർഷം തടവ്

Published : Jun 02, 2024, 07:47 PM IST
പുതുശ്ശേരി മാവേലി സ്റ്റോറിൽ ഒരു വർഷത്തെ സേവനം, നടത്തിയത് 5.5 ലക്ഷത്തിന്‍റെ വെട്ടിപ്പ്; മാനേജർക്ക് 12 വർഷം തടവ്

Synopsis

2007-2008 കാലഘട്ടത്തിൽ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്നപ്പോഴാണ്  തട്ടിപ്പ് നടത്തിയത്. ബേബി സൗമ്യ മാവേലി സ്റ്റോറിൽ നിന്നും 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.

അടൂർ: മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയ മാനേജർക്ക്  12 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്ന  ബേബി സൗമ്യയെ ആണ് തിരുവനന്തപുരം വിജിലൻസ് കോടതി 12 വർഷം കഠിനതടവിനും 8,07,000  രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.  ഇവർ  2007-2008 കാലഘട്ടത്തിൽ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്നപ്പോഴാണ്  തട്ടിപ്പ് നടത്തിയത്. ബേബി സൗമ്യ മാവേലി സ്റ്റോറിൽ നിന്നും 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസ്സിലാണ് ബേബി സൗമ്യ കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി വിവിധ വകുപ്പുകളിലായി 3 വർഷം വീതം ആകെ 12 വർഷം കഠിനതടവും 8,07,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന  വി. വി അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സിൽ ഡി.വൈ.എസ്.പി മാരായിരുന്ന  വി. വി അജിത്ത്,  ബേബി ചാൾസ്,  പി. കെ ജഗദീഷ്,  പി. ഡി രാധാകൃഷ്ണപിള്ള എന്നിവർ അന്വേഷണം നടത്തി ഡി.വൈ.എസ്.പി ആയിരുന്ന  പി. ഡി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. വീണാ സതീശൻ ഹാജരായി.

മറ്റൊരു കേസ്സിൽ കോട്ടയം ജില്ലയിലെ അരീക്കര മാവേലി സ്റ്റോറിലെ അസിസ്റ്റൻറ് സെയിൽസ്മാനും  മാനേജർ ചുമതല വഹിച്ചിരുന്ന ആർ. മണിയെ  6 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു. 2008-2009 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ  അരീക്കര മാവേലി സ്റ്റോറിൽ അസിസ്റ്റന്റ് സെയിൽസ്മാൻ ആൻഡ് ഇൻ ചാർജ് ഷോപ്പ് മാനേജരായിരുന്നു ആർ. മണി. ഈ കാലയാളവിൽ മാവേലി സ്റ്റോറിൽ നിന്നും 3,35,88 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.   കോട്ടയം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസ്സിലാണ് മണി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി  6 വർഷം കഠിനതടവിനും 4 ലക്ഷം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. 

Read More : കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: 'വാട്ട്സ്ആപ്പിലും ഓൺലൈനിലുമുണ്ട്', മുഖ്യ പ്രതി രതീശൻ ഇപ്പോഴും കാണാമറയത്ത് തന്നെ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍