ആലുവയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമം, രാത്രി തന്നെ പ്രതിയെ പൊക്കി പൊലീസ്

By Web TeamFirst Published Oct 3, 2022, 10:10 PM IST
Highlights

ആലുവയിൽ എ ടി എം കുത്തി തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കൊച്ചി: ആലുവയിൽ എ ടി എം കുത്തി തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മാള അന്നമനട സ്വദേശി ഷിനാസാണ് അറസ്റ്റിലായത്. പുലർച്ചെയായിരുന്നു മോഷണ ശ്രമം. പണം കവരാൻ ശ്രമിക്കുന്നതിനിടെ ബാങ്ക് ആസ്ഥാനത്ത് അലാം മുഴങ്ങി. ഇതോടെ പ്രതി ഇറങ്ങിയോടി. 

ബാങ്കധികൃതർ ഉടൻ പൊലീസിനെ ബന്ധപ്പെട്ട് സി സി ടി വി  ദൃശ്യം കൈമാറി. പൊലീസ് നൈറ്റ് പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചതിവ് പിന്നാലെ പ്രതിയെ രാത്രി തന്നെ നഗരത്തിൽ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഷിനാസ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.

Read more:ഹരിപ്പാട് തിരുവോണ ദിവസം യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

അതിനിടെ, കമ്പിളി വിൽക്കാനെന്ന വ്യാജേനേ സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ മോഷണവും കവർച്ചയും നടത്തിയ ഉത്തരേന്ത്യൻ സംഘാംഗത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം സിറ്റിയിലെ മ്യൂസിയം, ഫോർട്ട് സ്റ്റേഷനുകളിലെ കേസിൽ ഉൾപ്പെട്ട പ്രതികൾ ഉത്തർപ്രദേശിൽ ഉണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി നടത്തിയ ഓപ്പറേഷനിലാണ് പ്രതി വലയിലായത്. പൊലീസിനെക്കണ്ടയുടൻ സംഘം രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഒരാളെ അതിസാഹസികമായി പിടികൂടുകയായിരുന്നു.

ദില്ലി സീലാമ്പൂർ സ്വദേശിയായ മുഹമ്മദ് ഷമീം  അൻസാരി (28)യാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നു തിരുവനന്തപുരം നഗരത്തിൽ തോക്കുചൂണ്ടി കവർച്ചക്കിറങ്ങിയതും ഇയാളും കൂട്ടാളിയുമാണ്  ചോദ്യം ചെയ്‌തതിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇടപ്പഴിഞ്ഞിയിൽ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് പ്രതികള്‍ അന്ന് രക്ഷപ്പെട്ടത്.

മലയിൻകീഴ് വിഎച്ച്എസ് സി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലിൻറെ ഇടപ്പഴിഞ്ഞിയിലെ വീട്ടിലായിരുന്നു മോഷണശ്രമം. വീട് പുട്ടിയിരിക്കുകയായിരുന്നു. കതക് രണ്ട് പേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കൈയിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

tags
click me!