
മലപ്പുറം: മലപ്പുറത്തെ കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിംലിംഗിനിടെയാണ് കാടമ്പുഴയിലും പരിസരങ്ങളിലുമായി പലസമയങ്ങളില്‍ 16 ഓളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പതിനാറുകാരന്‍ മൊഴി നല്‍കിയത്.
ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കല്‍പ്പകഞ്ചേരി, കാടാമ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാടാമ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാടമ്പുഴ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.
കാടാമ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരാള്‍ കൂടി അറസ്റ്റിലാകാന്‍ ഉണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. വളാഞ്ചേരി സ്റ്റേഷനിലും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam