
ലഖ്നൗ: ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു. സിതാപൂരിൽ ആണ് സംഭവം. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്കാണ് ഉപയോഗിച്ചതെന്നും കുട്ടി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ഇന്നലെ സഹപഠികളുമയി വിദ്യാർത്ഥി വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നുവെന്നും ഇതിന്‍റെ വൈരാഗ്യത്തിലാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും എഎസ്പി സൗത്ത് എൻപി സിംഗ് പറഞ്ഞു.