
തിരുവനന്തപുരം: വിഴിഞ്ഞം അടിമലതുറയിൽ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 26 ന് ആറു മണിയോടെ ആണ് കേസിനാസ്പദമായ സംഭവമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞ് തിരികെ എത്തിയ രക്ഷിതാക്കൾ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്. തിങ്കളാഴ്ച രാത്രി തന്നെ രക്ഷിതാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പോക്‌സോ വകുപ്പ് പ്രകാരം എന്ന് രാത്രി തന്നെ കേസെടുത്ത അന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ കുട്ടി നൽകിയ മൊഴിയിൽ ഏത് വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്.
അടിമലതുറ ഇടവകയുമായി ബന്ധപ്പെട്ട വൈദികർ അല്ല കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിലവിൽ സംശയ നിഴലിൽ ഉള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. ഇന്നലെ ഫോറൻസിക് സംഘം പീഡനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം വരും ദിവസങ്ങളിൽ പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യും എന്നാണ് വിഴിഞ്ഞം പൊലീസ് നൽകുന്ന വിവരം.
Read More : 'പയ്യനല്ലേ, പോട്ടെന്ന് കരുതി'; ഒടുവിൽ മകളുടെ വിവാഹ മുഹൂർത്തസമയത്ത് അച്ഛന്‍റെ മൃതദേഹം, വിതുമ്പി നാട്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam