
കൊച്ചി: ട്യൂഷനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവിനെതിരെ കേസ്. ബാബു കെ ഇട്ടീരക്കെതിരെയാണ് പുത്തൻ കുരിശ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.
പെൺകുട്ടിയ്ക്ക് സ്പെഷ്യൽ ട്യൂഷൻ നൽകണമെന്ന് രക്ഷാകർത്താക്കളെ തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. കേസിന് പിന്നാലെ പ്രതി ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കി. 2005 ൽ സംസ്ഥാന സർക്കാർ ശുപാർശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് വാങ്ങാനായി ദില്ലിയിൽ എത്തിയെങ്കിലും ചടങ്ങിന് തൊട്ടു മുൻപ് സ്കൂൾ മാനേജ്മെന്‍റ് നൽകിയ പരാതിയിൽ അവാർഡ് നൽകിയിരുന്നില്ല. തുടർന്ന് കോടതിയിൽ കേസ് നൽകി. 15 വർഷത്തിന് ശേഷം കോടതി നിർദ്ദേശപ്രകാരമാണ് 2021ൽ അവാർഡ് നൽകിയത്. കേസിൽ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും സൂചനയുണ്ട്.
അതേസമയം, മലപ്പുറത്ത് പോക്സോ കേസിൽ കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിലായി. ബാങ്കിലെ ക്ലാർക്ക് അലി അക്ബർ ഖാനും പെൺ സുഹൃത്തുമാണ് പിടിയിലായത്. പെൺസുഹൃത്തിന്‍റെ അറിവോടെ, ഇവരുടെ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളുടെ പെൺ സുഹൃത്തിന്റ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അമ്മയുടെ അറിവോടെയായിരുന്നു പീഡനം. ഇതോടെയാണ് പെൺസുഹൃത്തിനെയും പിടികൂടിയത്. സ്‌കൂളിലെ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam