കൂട്ടുകാരന്റെ മകനെ ഹൃദ്‌രോഗിയാക്കി ചിത്രീകരിച്ച് ഫേസ്ബുക്ക് വഴി പണം തട്ടിയാള്‍ പിടിയില്‍

By Web TeamFirst Published Jul 21, 2021, 12:24 AM IST
Highlights

കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും വളരെ ഗുരുതരമാണെന്നും ചികിസ ക്കായി 75 ലക്ഷം വേണമെന്നുംഅറിയുച്ചു കൊണ്ടുള്ള പോസ്റ്റുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.

പൂവ്വാർ: കൂട്ടുകാരന്റെ മകനെ ഹൃദ്‌രോഗിയാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പണപിരിവ് നടത്തിയ ആൾ പിടിയിൽ. നെയ്യാറ്റിൻകര തിരുപുറം സ്വദേശി അഭിരാജിനെയാണ് പൂവ്വാർ പൊലിസ് പിടികൂടിയത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പൊലിസിന്റെ കണ്ടത്തൽ. നെയ്യാറ്റിൻകര കാരക്കോണം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകനായ രണ്ടരവയസുകാരനെയാണ് ഹൃദ്രോഗിയാക്കി ഫേസ്ബുക്കില്‍ ചിത്രീകരിച്ചത്.

ഓട്ടോ ഡ്രൈവറും പ്രതിയും സുഹൃത്തുക്കളായിരുന്നു. അഭിജിത്ത് സുഹൃത്തിന്റെ ഫേസ്ബുക്കില്‍ നിന്നും മകന്റെ ഫോട്ടോ എടുക്കുകയും. കൊല്ലം കുണ്ടറ സ്വദേശികളായ ജോമോന്റേയും ജിഷയുടേയും മക്കളാക്കി മാറ്റുകയും ചെയ്തു. തുടർന്ന് ഈ കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും വളരെ ഗുരുതരമാണെന്നും ചികിസ ക്കായി 75 ലക്ഷം വേണമെന്നുംഅറിയിച്ച് കൊണ്ടുള്ള പോസ്റ്റുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.

സ്വന്തം കുഞ്ഞിന് അസുഖമാണെന്ന പോസ്റ്റർ സോഷ്യൽ മിഡിയ വഴി കണ്ട രക്ഷകർത്താക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്നു. പൂവ്വാർ സിഐയുടെ നേതൃത്ത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി ഏകദേശം ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പൊലിസിന്റെ കണ്ടത്തൽ. പ്രതിയെ കോടതിില്‍ ഹാദരാക്കി റിമേന്റ് ചെയ്തു.

click me!