ദളിത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു; നാലംഗ സംഘം പൊലീസ് പിടിയിൽ

Published : Feb 27, 2019, 10:51 PM ISTUpdated : Feb 27, 2019, 10:54 PM IST
ദളിത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു; നാലംഗ സംഘം പൊലീസ് പിടിയിൽ

Synopsis

വ്യാഴാഴ്ച രാത്രി 12 മണിക്കാണ് പുല്ലാന്നിവിള ഭാഗത്തു നിന്ന് മാങ്ങാട്ടുകോണത്തേക്ക്  നടന്നു വരികയായിരുന്ന വിനയബോസിനെ നാലംഗ സംഘം തലയ്ക്കടിച്ച് ആക്രമിച്ചത്. 

തിരുവനന്തപുരം: പോത്തൻകോട് ദളിത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ പൊലീസ് പിടിയിൽ. മാങ്ങാട്ടുകോണം സ്വദേശികളായ സാബു, സച്ചു, ശരത്, ഉണ്ണി എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.

 സംഘ‍ം ചേർന്നുള്ള ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോത്തൻകോട് മണ്ണറത്തൊടി സ്വദേശി വിനയബോസ് ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12 മണിക്കാണ് പുല്ലാന്നിവിള ഭാഗത്തു നിന്ന് മാങ്ങാട്ടുകോണത്തേക്ക്  നടന്നു വരികയായിരുന്ന വിനയബോസിനെ നാലംഗ സംഘം തലയ്ക്കടിച്ച് ആക്രമിച്ചത്. 

ആക്രമണ ശേഷം കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ  പ്രതികളെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്