
തിരുവനന്തപുരം: തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടംബത്തേയും ആക്രമിച്ച പ്രതികളെ സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും പിടികൂടാനാകാതെ പൊലീസ്. പ്രദേശവാസികളായ പ്രതികളെ പോലൂം പിടികൂടാന്‍ കഴിയാത്ത പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആരോപിച്ചു. തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാത്രം അകലെ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
രാത്രി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവി യാദവിന്‍റെയും ജഗത് സിങ്ങിന്‍റെയും കുടുംബത്തിനാണ് ലഹരിക്കടിമകളായ ക്രിമിനലുകളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഭാര്യയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. പ്രദേശവാസികളായ ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ട് യുവാക്കളാണ് ഇരുവരേയും വെട്ടി പരിക്കേല്‍പ്പിച്ചത്.
വ്യക്തമായ സൂചന ലഭിച്ചിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ആക്രമണത്തിനിരയായ കുടുംബത്തെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന്‍റെ ആഘാതത്തില്‍ നിന്ന് ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥരും കുടുംബവും ഇനിയും മോചിതരായിട്ടില്ല. ഹരിയാനയില്‍ നിന്ന് ജോലി കിട്ടി തിരുവനന്തപുരത്ത് എത്തിയിട്ട് ആറ് വര്‍ഷം പിന്നിടുകയാണ്. ഇത്തരമൊരു ദുരനുഭവം ഇതാദ്യമാണ്. കൂടുതല്‍ സുരക്ഷിതത്വമുള്ള പ്രദേശത്തേക്ക് താമസം മാറ്റാനുള്ള തീരുമാനത്തിലാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam