
ഭോപ്പാല്‍: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ വിദിഷിയാലാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ വിദിഷിയിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ് ഗൗതമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സ്റ്റേഷനിലെ ജോലി സമയം കഴിഞ്ഞാണ് ആനന്ദ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്. ജോലിക്ക് ശേഷം ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞു.
തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam