ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി, ദില്ലിയില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Web Desk   | Asianet News
Published : Nov 13, 2020, 12:23 PM ISTUpdated : Nov 13, 2020, 12:58 PM IST
ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി, ദില്ലിയില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

സുരക്ഷാ ജീവനക്കാര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഇവര്‍ക്ക് നേരെ നീട്ടി. സമീപത്തുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. 

ദില്ലി: ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ ദില്ലിയില്‍ പൊലീസ് ഓഫീസര്‍ക്ക് ജോലി നഷ്ടമായി. ഗ്രേറ്റര്‍ നോയിഡയിലെ സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ചൗഹാനെയാണ് ഗൗതം ബുദ്ധ് നഗര്‍ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. താമസസ്ഥലത്തുവച്ച് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സുരക്ഷാ ജീവനക്കാര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഇവര്‍ക്ക് നേരെ നീട്ടി. സമീപത്തുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്നതിന് സമീപത്തുള്ളവരെയും അപമാനിക്കാറുണ്ടെന്ന് നാട്ടുകാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബെംഗളൂരുവിനെ നടുക്കി ഇരട്ടക്കൊലപാതകം; റിട്ട. നാവിക സേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തി മകൻ
തണ്ണിമത്തന്റെ അടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഡ്രൈവർ ദുരൈരാജ് നിരപരാധിയെന്ന് കുടുംബം, അറസ്റ്റിലായ 3 പേരുമായി തെളിവെടുപ്പ് നടത്തി